തിങ്കളാഴ്ച നടത്താനിരുന്ന മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം മാറ്റി

 


മാഹി :മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ 11-ന് നടത്താൻ നിശ്ചയിച്ച 24 മണിക്കൂർ സൂചനാ പണിമുടക്ക് മാറ്റിവെച്ചു. മാഹി അഡ്മിനിസ്ട്രേറ്റർ ഡി.

മോഹൻകുമാറുമായി തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം മാറ്റിയത്.

ഇതനുസരിച്ച് 14-ന് ലേബർ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ശമ്പള വർധന സംബന്ധിച്ച ചർച്ച നടത്താമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെച്ചത്. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് വി. ജയബാലു, ' പ്രകാശൻ (സിഐടിയു), സത്യൻ കുനിയിൽ, കെ. അനീഷ്  (ബിഎംഎസ്), കെ. മോഹനൻ (ഐഎൻടിയുസി) എന്നിവരാണ് അഡ്മിനിസ്ട്രേ റ്ററെ കണ്ട് ചർച്ച നടത്തിയത്.

വളരെ പുതിയ വളരെ പഴയ