മാഹി: മാഹി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഡെൻ്റൽ സയൻസ് & ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മലബാർ കാൻസർ സെന്ററിൻ്റെയും, റോട്ട്രാക്റ്റ് മൈൻഡ്സിൻ്റെയും,ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും സഹകരണത്തോടെ മാഹി ഡെൻ്റൽ കോളജിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് എൻ എസ് എസ് കോർഡിനേറ്റർ ഡോ. ടീനു തോമസിന്റെ അധ്യക്ഷതയിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ അനിൽ കുമാർ രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.
തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ പി എ രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ചും, ആരെന്നറിയാത്ത ഒന്നിൽ കൂടുതൽ പേരുടെ ജീവൻ നിലനിർത്താനോ, ജീവൻ രക്ഷിക്കാനോ നമ്മുടെ ഒരാളുടെ രക്ത ദാനത്തിലൂടെ കഴിയുന്നതിലുള്ള സന്തോഷം ഓരോ സന്നദ്ധ രക്തദാനത്തിലും നമുക്ക് അനുഭവിക്കാൻ കഴിയുന്നതിനെക്കുറിച്ചും, പുതുച്ചേരിയിൽ ജോലി ചെയ്യുമ്പോൾ ജിപ്മറടക്കം പല ഹോസ്പിറ്റലുകളിലും രക്തദാനം ചെയ്യാൻ കഴിഞ്ഞതിനെക്കുറിച്ചും വിദ്യാർത്ഥികളോ വിശദീകരിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി, ബി ഡി കെ സംസ്ഥാന വൈസ്പ്രസിഡന്റും സൗദി അറേബ്യ കോർഡിനേറ്ററും, സൗദി ബാലന് വേണ്ടി ബോംബെ ഗ്രൂപ് രക്തം എത്തിക്കാൻ കോർഡിനേറ്റ് ചെയ്ത ഫസൽ ചാലാട്, ഡോ.അങ്കിത, എം സി സി ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ.ഹർഷ, എന്നിവർ ആശംസ പ്രസംഗം നടത്തി.
ക്യാമ്പിന് റോട്രാക്റ് മൈന്റ്സും, എം സി സി ബ്ലഡ് ബാങ്ക് കൗൺസിലർ റോജ, അരുൺ, റയീസ് മാടപ്പീടിക, കാർത്തു വിജയ്, മജീഷ് തപസ്യ, ഷംസീർ പാരിയാട്ട് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്റർ ഇൻചാർജ് ഡോ ഹർഷയിൽ നിന്ന് കോളേജ് എൻ എസ് എസ് കോർഡിനേറ്റർ ഡോ: ടീനു തോമസും, പി പി റിയാസും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
തൊണൂറ്റി ആറ് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 34 വിദ്യാർത്ഥികൾ രക്തദാനം ചെയ്തതിൽ പതിനെട്ട് വിദ്യാർത്ഥികളുടെ ആദ്യത്തെ രക്തദാനമാണെന്നത് ക്യാമ്പിന് ആവേശമായി. ക്യാമ്പിന് ഫസൽ ചാലാട് നന്ദി പറഞ്ഞു.