മാഹിയിലെ അദ്ധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ മാഹി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

 


മാഹി:മാഹിയിലെ സർക്കാർ സ്‌കൂളുകളിൽ ഒഴിവുള്ള തസ്‌തികകളിൽ അദ്ധ്യാപകരെ നിയമിക്കണമെന്നും, കഴിഞ്ഞ പത്ത് വർഷമായി മാഹിയിൽ ഒഴിഞ്ഞുകിടക്കുന്ന. സ്ഥിരം എഡ്യൂക്കേഷൻ ഓഫീസർ തസ്‌തികയിൽ നിയമനം നടത്തണമെന്നും, മാഹി മത്സ്യബന്ധന തുറമുഖ നിർമാണവും ജനറൽ ആശുപത്രിയിലെ ട്രോമ കെയർ കെട്ടിട നിർമാണവും ഉടൻ പൂർത്തികരിക്കണമെന്നും, മുൻസിപ്പൽ തെരെഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും, തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് സിപി എം നേതാക്കൾ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മി നാരായണന് നിവേദനം നൽകി

സി.പി.എം.മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി. മുരുകൻ മാഹി ലോക്കൽ കമ്മിറ്റി അംഗം വിജയ ബാലു ടി.രവീന്ദ്രൻ, സുരേഷ് ബാബു എന്നിവരാണ് നിവേദനം നൽകിയത്.

വളരെ പുതിയ വളരെ പഴയ