അഴിയൂര്‍ വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍

  അഴിയൂരിലെ അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതിയുടെഇടപെടല്‍. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഡീലിമിറ്റേഷന്‍ നടപടി തടഞ്ഞു കൊണ്ടാണ് കോടതി ഉത്തരവ്. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.പി.ഇസ്മായില്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹീം എന്നിവര്‍ അഡ്വക്കേറ്റ് വി.കെ. റഫീഖ് മുഖേന നല്‍കിയ റിട്ട്ഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവ്.

7,8,9,10 വാര്‍ഡ് വിഭജനത്തിലുണ്ടായ വെട്ടിമുറിക്കലിനെതിരെയാണ് പഞ്ചായത്ത് മുസ്ലിംലീഗ് ഹൈക്കോടതിയെ സമീപിച്ചത്.

വളരെ പുതിയ വളരെ പഴയ