ചൊക്ലി: ചൊക്ലിയിൽ 20 കുപ്പി മാഹി മദ്യവുമായി പശ്ചിമ ബംഗാൾ സ്വദേശി നാദിയ ജില്ലയിലെ ഭീംപൂരിൽ തപസ് സർദാറെ (35) എക്സൈസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് ജില്ലയിലും പെരിങ്ങത്തൂരിലും ഇയാൾ മദ്യമെത്തിക്കുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.പി.പ്രദീപൻ, ടി.സന്തോഷ്, പ്രിവന്റീവ് ഓഫീസർ കെ.ബൈജേഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സുരാജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.