മംഗൾ സ്റ്റെപ്പ് ബീച്ച് റോഡും മൈതാനം റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ആയി മാറും :പോണ്ടിച്ചേരി ബിജെപി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചു

 


മാഹി:മാഹിയുടെ റോഡ് വികസനത്തിനുവേണ്ടി പോണ്ടിച്ചേരി  ബിജെപി എംഎൽഎ  അശോക് ബാബുവിന്റെ വികസന ഫണ്ടിൽ നിന്നും  45 ലക്ഷം രൂപ അനുവദിച്ചു. 

മാഹി ബിജെപി മണ്ഡലം കമ്മിറ്റിയുടെ ശ്രമഫലമായി കൊണ്ടുവന്ന ഈ ഫണ്ടിൽ 15 ലക്ഷം രൂപ മാഹി ബീച്ച് റോഡ്  മൈതാനം റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് നിർമ്മാണത്തിനും. 30 ലക്ഷം രൂപ ചെമ്പ്ര അയ്യപ്പ ക്ഷേത്രത്തിനു പിൻവശത്തുമുള്ള റോഡിനുമാണ്  അനുവദിച്ചത്. കോൺഗ്രസ് ഭരണകാലത്ത്  വർഷങ്ങളായി ടാറിങ് നടക്കാത്ത ചെമ്പ്ര റോഡിനും. വർഷങ്ങളായി മാഹിയിലെ തീരദേശവാസികളുടെ ആവശ്യമായിരുന്ന ബീച്ചും മൈതാനവും കണക്ട് ചെയ്യുന്ന ഈ  റോഡിനും വേണ്ടി  

 മംഗൾ സ്റ്റെപ്പിന് നടുവിലുള്ള  തടസ്സമായി നിന്ന  സ്ഥലം, ഉടമ ഗംഗാഭായിയുമായി സംസാരിക്കുകയും  അവർ സ്ഥലം വിട്ടു തരാം എന്ന് ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം ഭാരവാഹികളോട്  സമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് റോഡ് യാഥാർത്ഥ്യമാവാൻ  പോകുന്നത്. രണ്ടുമാസം മുന്നേ ബീച്ച് സന്ദർശിച്ച എംഎൽഎ വളവിൽ അയ്യപ്പക്ഷേത്രത്തിൽ വച്ചാണ്  റോഡ് വികസനത്തിന് ഫണ്ട് വാഗ്ദാനം നൽകിയത്.  ബീച്ച് നിവാസികളുടെ അഭിലാഷവും, ബീച്ചിന്റെ മുഖച്ഛായ മാറ്റുന്നതുമായ ഈ  റോഡ്,  ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ ഇടപെടൽ മൂലമാണ് യാഥാർത്ഥ്യമാവാൻ പോകുന്നത്. 

മഴ മാറിയാൽ ഉടൻ ജോലി ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ