കർഷകർ വിവരങ്ങൾ പുതുക്കണം:മാഹി കൃഷി വകുപ്പ്

 മാഹി മേഖലയിലെ പിഎം കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ പേരു വിവരങ്ങൾ പുതുക്കണം. പള്ളൂർ, മാഹി കൃഷി വകുപ്പിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് കർഷകൻ്റെ ആധാർ കാർഡിന്റെ പകർപ്പ്, ഭാര്യ/ഭർത്താവിന്റെ ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, മാഹി ഡെപ്യൂട്ടി തഹസിൽദാർ സാക്ഷ്യപ്പെടുത്തിയ സ്വന്തം പേരിലുള്ള സ്ഥലങ്ങളുടെ കൈവശാവകാശ സർട്ടിഫിക്കേറ്റ് എന്നിവയോടൊപ്പം പളളൂർ കൃഷി ഓഫീസിൽ ആഗസ്റ്റ് 20 ന് മുമ്പായി സമർപ്പിക്കണമെന്ന് മാഹി കൃഷി -കർഷക ക്ഷേമ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ