മാഹി-ചൊക്ലി പൊതുമരാമത്ത് റോഡിൽ പെരിങ്ങാടി റെയിൽവേ ഗെയ്റ്റ് അടച്ച് തുറക്കുമ്പോഴേക്കും യാത്രികർ നേരിടുന്ന യാത്രാക്ലേശത്തിന് അധികൃതരുടെ ശ്രദ്ധയുണ്ടാകണം: ജനങ്ങൾ


ന്യൂ മാഹി: മാഹി - ചൊക്ലി പൊതുമരാമത്ത് റോഡിൽ പെരിങ്ങാടി റെയിൽവേ ഗെയ്റ്റിൽ ട്രെയിൻ കടന്നു പോകുന്ന സമയങ്ങളിൽ ഗെയ്റ്റ് അടച്ചാൽ ഇരു ഭാഗങ്ങളിലും റോഡ് നിറയേ ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകാൻ കാത്തിരിക്കുന്നത് കാൽനട യാത്രികർക്കും ഗെയ്റ്റ് തുറക്കുന്നതോടെ വാഹന യാത്രികർക്കും ഏറെ പ്രയാസം നേരിടുന്നു.

 പെരിങ്ങാടിയിൽ നിന്ന് മാഹിക്ക് പോകുന്നവർ ഇടത് ചേർത്തും മറുവശത്തുള്ളവർ വലത് ചേർത്തും വാഹനങ്ങൾ നിർത്തുന്ന കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.

വളരെ പുതിയ വളരെ പഴയ