പെരിങ്ങാടി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത് പൈപ്പ് ഇട്ട് മൂടിയെങ്കിലും വീട്ടികളിലേക്കുള്ള കുടിവെള്ള പൈപ്പ് ഇടുന്ന പ്രവൃത്തി പൂർത്തിയാകാത്തതു കൊണ്ട് തന്നെ റോഡ് ടാറിങ്ങ് പ്രവൃത്തി നടത്തി പൂർവ്വ സ്ഥിതിയിലാക്കാത്തത് ന്യൂമാഹി ഗ്രാമവാസികൾ ഏറെ പ്രയാസം നേരിടുന്നു.
ജൂൺ മാസത്തോടെ കാലവർഷം എത്തുന്നതോടെ വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റും പോകുന്നവർക്കും അസുഖ ബാധിതരായവർക്ക് ഈ ചെളിയിലും കുഴിയിലും വാഹനത്തിൽ ആശുപത്രിയിൽ പോകാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവാൻ പോകുന്നത്.
ഇനി ടാറിങ്ങ് പ്രവൃത്തി തുടങ്ങി പൂർത്തിയാക്കുവാൻ മഴയ്ക്ക് മുൻപേ പറ്റുകയില്ല. 2024 മാർച്ച് 31 നകം തീർക്കേണ്ട പ്രവൃത്തികൾ സമയ ബന്ധിതമായി തീർപ്പാക്കുന്നതിനു തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണം.
ഇതുകൊണ്ട് തന്നെ പഞ്ചായത്ത് തീർക്കേണ്ട റോഡ് അറ്റകുറ്റ പണികളും ജൽ ജീവൻ മിഷന്റെ പേര് പറഞ്ഞ് നടപ്പാക്കാതെ ലക്ഷങ്ങളുടെ തുകയാണ് പഞ്ചായത്ത് ഫണ്ടിൽ നിന്നും പാഴായി പോവുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
ജനങ്ങളുടെ യാത്ര സ്വാതന്ത്യം നിക്ഷേധിക്കുന്ന തരത്തിലുള്ള അധികാരികൾ കാണിക്കുന്ന പ്രവർത്തന വികൃതികൾ വേദനാജനകമാണ് ഇത് തദ്ദേശ വകുപ്പ് മന്ത്രിയുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.