വീട്ടിൽ അതിക്രമിച്ചു കടന്ന് വയോധികയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ച തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ അറസ്റ്റിൽ


 മാഹി: വീട്ടിൽ അതിക്രമിച്ചു കടന്ന് വയോധിയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ച തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ അറസ്റ്റിൽ

കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ആനവാതുക്കൽ ക്ഷേത്രത്തിനടുത്ത്  ചൈതന്യ ഹൗസിൽ  താമസിക്കുന്ന ഹീര എന്നവരുടെ എട്ട് പവനോളം വരുന്ന താലിമാലയാണ് വീട്ടിൽ അതിക്രമിച്ച് വാതിൽ ബലമായി തള്ളി തുറന്ന് കഴുത്തിൽ നിന്നും ഊരി എടുത്ത് കടന്നു കളയുകയായിരുന്നു. 


പരാതി ലഭിച്ചതിനെ തുടർന്ന് മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന്റെ പ്രത്യേക നിർദ്ദേശാനുസരണം മാഹി എസ്.ഐ അജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളായ ദമ്പതികൾ മുരളി (27), സെൽവി (28) എന്നിവരെ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പിടികൂടി.ഇവരിൽ നിന്നും കളവുമുതലായ താലിമാല കണ്ടെടുത്തു. അന്യേക്ഷണസംഘത്തിൽ ഗ്രേഡ് എസ്.ഐ മാരായ സുനിൽകുമാർ മൂന്നങ്ങാടി, എൻ. സതീശൻ, എന്നിവരും മറ്റും പങ്കടുത്തു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ മാഹി കോടതി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ