ന്യൂമാഹി :ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഈയ്യത്തുങ്കാട് ശ്രീനാരായണമഠം മുതൽ ആരോഗ്യകേന്ദ്രം വരെയുള്ള ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. അതിനാൽ ചാലക്കര പോന്തയാട്ട് മണിയൂർ വയൽ വഴിയുള്ള റോഡ് ഉപയോഗി ക്കണം.