മാഹി ഫ്ലവർ ഷോ തുടങ്ങി

 


മയ്യഴി :മാഹി കൃഷിവകുപ്പിൻ്റെ ആഭിമു ഖ്യത്തിൽ നടക്കുന്ന ഫ്ലവർ ഷോ പള്ളൂർ വി എൻ പുരുഷോത്തമൻ സ്‌കൂൾ ഗ്രൗണ്ടിൽ തുടങ്ങി. പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമി ഉദ്ഘാടനം ചെയ്തു. നിയമസഭാ സ്‌പീക്കർ ആർ സെൽവം അധ്യക്ഷനായി. കൃഷി മന്ത്രി സി ജയകുമാർ മുഖ്യഭാഷണം നടത്തി. 

പുതുച്ചേരി കൃഷി വകുപ്പ് ഡയറക്ടർ എസ് വസന്ത കുമാർ, രമേശ് പറമ്പത്ത് എംഎൽഎ, ഡെപ്യൂട്ടി സ്‌പീക്കർ പി രാജവേലു, റീജണൽ അഡ്‌മിനി സ്ട്രേറ്റർ ഡി മോഹൻകുമാർ, സഹകരണ വകുപ്പ് സെക്രട്ടറി ജയന്തകുമാർ റെ, മൃഗ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. ജി ലതാ മങ്കേഷ്കർ, വനിതാ ക്ഷേമ വകുപ്പ് ഡയറക്ടർ മുത്തുമീണ, കൃഷി ഡപ്യൂട്ടി ഡയറക്ടർ ഇ ഫ്ലോസി മാന്വൽ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി വേദിയിൽവച്ച്  വിവിധ ക്ഷേമ പെൻഷനും പെൺകുഞ്ഞുങ്ങളെ പ്രസവിച്ച 67 അമ്മമാർക്കുള്ള ധനസഹായം 50,000 രൂപയും വിതരണം  ചെയ്തു. ഫ്ലവർ ഷോ പ്രവേശനം സൗജന്യമാണ്. അവസാന ദിവസമായ 23ന് പ്രദർശന വസ്‌തുക്കൾ വിൽപ്പന നടത്തും

വളരെ പുതിയ വളരെ പഴയ