മാഹി : റെയിൽവേ സ്റ്റേഷൻ റോഡിലെ ബോൺവേ ലോഡ്‌ജിന് മുൻവശത്തെ കെട്ടിടത്തിന്റെ ഏറ്റവും മുകൾ നിലയിലെ സൺഷൈഡും, വാർപ്പിന് മുകളിയലെ അരിക് ഭിത്തിയുമാണ് തകർന്നത് ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം താഴെ ഒരു സ്റ്റേഷനറി കടയും. ഗോഡൗണുകളുമാണ് പ്രവർത്തിക്കുന്നത് അവിടെ പാകിയ ഷീറ്റ് ഭാഗികമായി തകർന്നു ചൊക്ളി കവിയൂർ സ്വദേശിയുടെതാണ് കെട്ടിടം വിവരമറിഞ്ഞ് മാഹി ഫയർ ഫോയ്‌സ്, സംഭവസ്ഥലത്തെത്തി റോഡിൽ വീണ കെട്ടിട അവശിഷ്ടങ്ങൾ നീക്കി
സദാ സമയവും വാഹനങ്ങളും കാൽ നട യാത്രക്കാരും സഞ്ചരിക്കുന്ന റോഡിൽ ഇങ്ങനെയൊരു സംഭവമുണ്ടായത് നാട്ടുകരിൽ ഭീതിയുളവായിട്ടുണ്ട്.
റോഡരികിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്