നവീകരിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം മാർച്ചിൽ; നരേന്ദ്ര മോദി നിർവഹിക്കും

 


വടകര:  അമൃത് ഭാരതി പദ്ധതിയിൽ 25 കോടി രൂപ ചെലവിൽ നവീകരിക്കുന്ന റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് ആദ്യ വാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. നവീകരണം പുരോഗമിക്കുന്ന മാഹി സ്റ്റേഷന്റെയൊപ്പം വടകരയുടെയും ഉദ്ഘാടനം ഓൺലൈനായിട്ട് ആയിരിക്കും. 

21.66 കോടി രൂപ ചെലവിൽ തുടങ്ങിയ സ്റ്റേഷൻ വിപുലീകരണത്തിൽ കൂടുതൽ നിർമാണ പ്രവൃത്തി വന്നതോടെയാണ് എസ്റ്റിമേറ്റ് ഉയർന്നത്

നിലവിൽ സ്റ്റേഷന്റെ പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറും ഇരിപ്പിടങ്ങളും പാർക്കിങ് സ്ഥലവും ഉൾപ്പെടെ ആദ്യ ഘട്ട പണി മുഴുവൻ പൂർത്തിയായി. സ്റ്റേഷൻ കെട്ടിടത്തിന്റെ പുറമേയുള്ള ചില പണികളും രണ്ടു ഭാഗത്തെ റോഡ് കോൺക്രീറ്റ് ചെയ്യുന്ന പണിയും മാത്രമേ ബാക്കിയുള്ളൂ. അവ ഉദ്ഘാടനത്തിനു മുൻപായി തീർക്കും. 

രണ്ടാം ഘട്ടമായി 20,000 ചതുരശ്ര അടിയുള്ള പാർക്കിങ് സ്ഥലം കൂടി വടക്കു ഭാഗത്ത് നിർമിക്കും. ആർഎംഎസ് കെട്ടിടത്തോടു ചേർന്നു പുതിയ ഓഫിസ് കോംപ്ലക്സും വരുന്നുണ്ട്. 

2023 ഓഗസ്റ്റിൽ തുടങ്ങിയ പണി ജനുവരിയിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. കുറച്ചു നിർമാണ പ്രവൃത്തി കൂടി ചേർത്തതു കൊണ്ടാണ് ഉദ്ഘാടനം മാർച്ചിലേക്ക് മാറ്റിയത്

വളരെ പുതിയ വളരെ പഴയ