മാഹി ചാലക്കര പി.എം.ശ്രീ ഉസ്‌മാൻ ഗവൺമെന്റ് ഹൈസ്കൂ‌ൾ വാർഷികം 2025 ജനുവരി 2 ന്


 മാഹി:ചാലക്കര പി.എം.ശ്രീ ഉസ്‌മാൻ ഗവൺമെന്റ് ഹൈസ്കൂ‌ൾ വാർഷികം 2025 ജനുവരി 2നു ബുധനാഴ്ച‌ ആഘോഷിക്കും.

പി.എം. ശ്രീ. പദ്ധതി ലഭിച്ച ശേഷം നടക്കുന്ന ആദ്യ സ്‌കൂൾ വാർഷികം സംഘാടനത്തിൽ വേറിട്ടതാകും.

ജനുവരി 2 നു ഉച്ചതിരിഞ്ഞ് 3.30 നു മാഹി റീജ്യണൽ അഡ്‌മിനിസ്ട്രേറ്റർ ഡി. മോഹൻകുമാറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എ രമേശ് പറമ്പത്ത് വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും.വിദ്യാഭ്യാസ വകുപ്പു മേലധ്യക്ഷ എം.എം. തനൂജ മുഖ്യഭാഷണം നടത്തും.

പഠന രംഗത്തും ശാസ്ത്ര, കലാകായിക മേഖലയിലും മികവു പുലർത്തിയ വിദ്യാർഥി പ്രതിഭകളെ വേദിയിൽ ഉപഹാരങ്ങൾ നല്കി അനുമോദിക്കും

പ്രധാനാധ്യാപകൻ കെ. വി. മുരളീധരൻ സ്വാഗതഭാഷണം നടത്തി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.

രക്ഷാകർതൃ പ്രതിനിധികളായ കെ.വി. സന്ദീവ്, കെ. രസ്ന, കെ.എൻ.സിനി വിരമിച്ച പ്രധാനാധ്യാപകൻ പി.എം. വിദ്യാസാഗർ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും 

മുതിർന്ന അധ്യാപിക പി.ഇ.സുമ ചടങ്ങിനു നന്ദി പറയും.തുടർന്നു വിദ്യാർഥികളവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.

വളരെ പുതിയ വളരെ പഴയ