അഴിയൂർ: അഴിയൂർ ശ്രീ പരദേവതാ ക്ഷേത്രത്തിലെ 41 ദിവസം നീണ്ടു നിന്ന മണ്ഡലവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയായി. കോമരത്തോട് കൂടിയ വിളക്കായിരുന്നു ധനു 11 ന് നടന്നത്. ഓരോ ഭക്തൻമാരുടെയും വഴിപാടായിട്ടാണ് വിളക്ക് നടത്തിയത്. എല്ലാ ദിവസങ്ങളിലും ചുറ്റുവിളക്ക്, നിറമാല, കളഭച്ചാർത്ത് തുടങ്ങിയ വിശേഷ വഴിപാടുകളും ഉണ്ടായിരുന്നു. മണ്ഡലവിളക്കിന് ഓരോ ദിവസവും ഭക്തരുടെ വഴിപാടായി സ്വാമിമാർക്ക് ഭിക്ഷയും നടത്തിവന്നിരുന്നു. ഈ വരുന്ന 2025 ജനുവരി 14 ന് ചൊവ്വാഴ്ച മകരവിളക്ക് ദിവസം ഭക്തജനങ്ങളുടെ വകയായി മകരവിളക്ക് ആഘോഷം ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത് ഭാരവാഹികൾ അറിയിച്ചു.