മാഹി: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനും കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി 50 ശതമാനം സാമ്പത്തിക സഹായത്തോടെ മാഹിയിൽ 31 ഓളം ഇരുചക വാഹനങ്ങളും ലാപ് ടോപ്പും വിതരണം നടത്തി. ചാലക്കര എം.എ.എസ്.എം വായനശാല ഗ്രൗണ്ടിൽ നടന്ന താക്കോൽദാന ചടങ്ങിന്റെ ഉദ്ഘാടനം പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് നിർവ്വഹിച്ചു കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ കോൺഫഡറേഷൻ കോഡിനേറ്റർ ഷീന കോട്ടൂർ മുഖ്യഭാഷണം നടത്തി. എ.ദിനേശൻ, മയ്യഴി നഗരസഭ മുൻ കൗൺസിലർമാരായ സത്യൻ കേളോത്ത്, പി.ടി.സി.ശോഭ, ഹോണ്ട സെയിൽസ് മാനേജർ സുർജിത്ത്, ശ്രീജിത്ത് പനമ്പ്ര സംസാരിച്ചു.