മാഹി: മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നൽകിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. പരേതരായ തോട്ടത്തിൽ അബ്ദുള്ളയുടെയും നീലോത്ത് ആയിഷയുടെയും മകൻ മാഹി കുഞ്ഞിപ്പള്ളി വികെ ഹൗസിൽ നീ ലോത്ത് ഫസൽ (57) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 11 മണിക്ക് ആയിരുന്നു മകൾ നെസ ഫസലിന്റെയും കണ്ണൂർ ചാലയിലെ തൗഫീക്ക് ഹൗസിൽ പരേതനായ കെ ബി ബഷീറിന്റെയും ടിവി മൈമൂനത്തിന്റെയും മകൻ മുബഷീർ ബഷീറിന്റെയും നിക്കാഹ് നടക്കേണ്ടിയിരുന്നത്.
കണ്ണൂരിൽ നിന്നും വരനും ബന്ധുക്കളും എത്താൻ അരമണിക്കൂർ വൈകിയിരുന്നു. വരനും ആൾക്കാരും വീട്ടിലെത്തി സ്വീകരിക്കുന്നതിനിടയിൽ ഫസൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മാഹി ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒടുവിൽ ഫസലിന്റെ ജേഷ്ഠ സഹോദരനാണ് ഫസലിന്റെ മകളുടെ നിക്കാഹ് ചെയ്തു കൊടുത്തത് പിന്നീടാണ് മരണവിവരം പുറത്തുവിട്ടത് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരെയും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഒരു പോലെ കണ്ണീരിലാഴ്ത്തി.പിന്നീട് നിമിഷ നേരം കൊണ്ട് വിവാഹ വീട് മരണ വീടായി മാറി.
സീതാർ പള്ളി സ്വദേശിയായ ഫസൽ നിലവിൽ മാഹി കുഞ്ഞിപ്പള്ളി പരിസരത്താണ് താമസം ഫസലിന്റെ ഭാര്യ വി കെ വാഹിദ ഫസൽ.
മക്കൾ: നിസവാ, നെസ മരുമക്കൾ: അബൂബക്കർ, മുബഷിർ
സഹോദരങ്ങൾ: മറിയൂ, മൂസക്കുട്ടി ആരിഫ, നൗഫൽ ഫാത്തിമ, പരേതയായ സുബൈദ.
കബറടക്കം ഇന്ന് വൈകുന്നേരം 6 30ന് മാഹി കുഞ്ഞിപ്പള്ളി ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ നടന്നു