മാഹി ശ്രീനാരായണ കോളേജ് പൂർവ്വ വിദ്യാർത്ഥി അധ്യാപക സ്നേഹ സംഗമവും പുരസ്ക്കാര സമർപ്പണവും നവംബർ 24 ന് മാഹി ശ്രീ നാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കോളേജ് മാനേജിംഗ് ഡയറക്ടർ ഡോ:എൻ.കെ. രാമകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും. സമഗ്ര സംഭാവനയ്ക്കുള്ള ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി ഡോ:എൻ.കെ.രാമകൃഷ്ണൻ മാസ്റ്ററെ ആദരിക്കുമെന്നുംസംഘാടക സമിതി ചെയർമാൻ സന്തോഷ് ഇല്ലോളിൽ അറിയിച്ചു.
1962 ൽ മൊകേരി വാഗ്ദേവി വിലാസം എൽ.പി സ്കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 95 ലാണ് മാഹിയിൽ കോളേജ് സ്ഥാപിച്ചത്. എൻ.സി.ടി.ഇയുടെയും പുതുച്ചേരി കേന്ദ്ര സർവകലാശാലയുടെയും അംഗീകാരമുള്ള സ്ഥാപനം 2004ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
കൂട്ടായ്മയുടെ ലോഗോ പ്രകാശനം 'സ്പ്രിംഗ് ബീഡ്സ് 99' ഡോ:എൻ.കെ. രാമകൃഷ്ണൻ കോളേജ് പ്രിൻസിപ്പാൾ ഡോ: വി.അനിൽകുമാറിന് നൽകി നിർവഹിച്ചു.
കോളേജിൽ നിന്നും പഠിച്ചിറങ്ങിയ 27 ബാച്ചുകളിലെയും അധ്യാപകരെയും വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് മുന്നോട്ടു പോവുകയാണ് ലക്ഷ്യമെന്ന് കെ.എം.രാധാകൃഷ്ണൻ, സി.എച്ച്.സുരേന്ദ്രൻ, പി.പ്രദീപൻ, യദുകൃഷ്ണ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.