മാഹി തിരുനാൾ എട്ടാം ദിനത്തിലേക്ക്.

 


മയ്യഴി : മാഹി സെയ്ന്റ് തെരേസ ബസിലിക്കയിൽ തിരുനാളിന്റെ ഏഴാം നാൾ വെള്ളിയാഴ്ച വൻ ഭക്തജന തിരക്ക്. വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുസ്വരൂപത്തിൽ മാല ചാർത്തുന്നതിനും നീണ്ട നിരയായിരുന്നു. വൈകിട്ട് ഫാ. ഡാനി ജോസഫിന്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ശനിയാഴ്ച രാവിലെ മുതൽ തുടർച്ചയായി ദിവ്യബലി അർപ്പിക്കും. വൈകിട്ട് ആറിന് ആഘോഷമായ ദിവ്യബലി. 14- ഉം 15- ഉം പ്രധാന തിരുനാൾ ദിനങ്ങളാണ്.

വളരെ പുതിയ വളരെ പഴയ