മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെയും മയ്യഴിമേളം സ്കൂൾ കലോത്സവത്തിന്റെയും 151 അംഗ സംഘാടക സമിതി യോഗം ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നടന്നു.ആനന്ദ് കുമാർ പറമ്പത്ത് ചെയർമാനായും ഡോ:കെ.ചന്ദ്രൻ ജന.കൺവീനാറായുമുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യഴി മേളം സ്കൂൾ കലോത്സവം ഒക്ടോബർ 31 നവംബർ 2, 3 തീയ്യതികളിൽ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ.ഹൈസ്കൂളിൽ നടക്കും. സത്യൻ കോളോത്ത് ചെയർമാനായും കെ.വി.ഹരീന്ദ്രൻ ജന.കൺവീനറായുമുള്ള വാർഷികാഘോഷ കമ്മിറ്റിയുടെ നേതൃത്തിൽ ഫെസ്റ്റീവ് – 2025, മൂന്നു മാസക്കാലം നീണ്ടു നിൽക്കുന്ന മേഗാ ആരോഗ്യ ക്യാമ്പ്, യുവജന സെമിനാർ, വനിത സെമിനാർ, മെഗാ തിരുവാതിര തുടങ്ങിയ പരിപാടികളോടെ നടക്കും.
പരിപാടികളുടെ വിജയത്തിനായി ശോഭ.പി.ടി.സി ചെയർപേഴ്‌സണായും ഷിജിന ജന. കൺവീനറായുമുള്ള വനിതാ കമ്മിറ്റിയും രൂപീകരിച്ചു. യോഗത്തിൽ സത്യൻ കേളോത്ത് അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ രാജീവ്, ഐ.അരവിന്ദൻ, ടി.എം.സുധാകരൻ, എം.ശ്രീജയൻ, ശോഭ.പി.ടി.സി, കെ.ഇ.സുലോചന, എം.എ.കൃഷ്ണൻ, ഇ.കെ.റഫീഖ്,കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം, സന്ദീവ്.കെ.വി സംസാരിച്ചു.