മയ്യഴി : മാഹി സെയ്ൻറ് തെരേസ ബസിലിക്കയിലെ അമ്മ ത്രേസ്യായുടെ തിരുനാൾ 13 -ാം ദിവസത്തിലേക്ക്. ബുധനാഴ്ച വൈകിട്ട് ജപമാലയും തുടർന്ന് ഫാ. ഡിലു റാഫേലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും ഉണ്ടായി. സെയ്ന്റ് മദർ തെരേസ കുടുംബ യൂണിറ്റ് നേതൃത്വം നൽകി.
ദിവ്യബലിക്ക് ശേഷം നൊവേന, പരിശുദ്ധ കുർബാനയുടെ ആരാധന, ആശിർവാദം എന്നിവയും നടന്നു. വ്യാഴാഴ്ച വൈകിട്ട് 5.30-ന് ജപമാലയും ആറിന് ഫാ. ഫ്രാൻസിസ് മരോട്ടിക്കപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നടക്കും. 19-ന് വൈകുന്നേരം ആറിന് ഫാ. ജിജു പള്ളിപ്പറമ്പിലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും. സമാപന ദിനമായ 22-ന് രാവിലെ ഏഴിനും ഒൻപതിനും 10.30-നും ദിവ്യബലി അർപ്പിക്കും.