മാഹിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായ സംഭവം: മുഖ്യപ്രതിയെയും പെൺകുട്ടിയെയും ഊട്ടിയിൽവെച്ച് കണ്ടെത്തി


 മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ നിന്നും കാണാതായ 13കാരിയെയും യുവാവിനെയും ഊട്ടിയിൽ വെച്ച് കണ്ടെത്തി.

പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ചൊക്ലി മേനപ്രം ബാവിലേരി മീത്തൽ  മുഹമ്മദ് ബിൻ ഷൗക്കത്തലി(18)  പെൺകുട്ടിയെയുമാണ് കഴിഞ്ഞ ദിവസം ഊട്ടിയിലെ ലോഡ്‌ജിൽ വെച്ച് കണ്ടെത്തിയത്.  മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും, ഊട്ടിയിലെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ കണ്ടെത്തിയത്.

തട്ടികൊണ്ടു പോവാൻ സഹായിച്ച ചൊക്ളി അണിയാരത്തെ തൈക്കണ്ടിയിൽ കെ പി സനീദി(18)നെ നേരത്തെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു സനീദിന്റെ ബൈക്കുമായി പെൺകുട്ടിയെ തട്ടികൊണ്ടുപോയ ശേഷം സനീദിൻന്റെ ആധാർ കാർഡ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി പല ലോഡ്‌ജുകളിലായി മാറി മാറി താമസിച്ചത്.

പെൺകുട്ടിയുടെ ആധാർ കാർഡിലും കൃതിമം നടത്തിയിരുന്നു. ഷൗക്കത്തലിയുമായി പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാവുകയായിരുന്നു. മാഹി പോലീസ് സൂപ്രണ്ട് ജി ശരവണന്റെ നിർദ്ദേശപ്രകാരം മാഹി പോലീസിൻ്റെ ദ്രുതഗതിയിലുള്ള അന്വേഷണത്തിൻ്റെ ഫലമായാണ് കുട്ടിയെ കണ്ടെത്തിയത്.

പെൺകുട്ടിയെ ബന്ധുക്കളെ ഏല്പിച്ചു പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുപോയതിനും, പെൺകുട്ടിയുടെ ആധാർ കാർഡിൽ കൃതിമം കാട്ടിയതിനും, ആൾ മാറാട്ടം നടത്തിയതിനും പോലീസ് കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ ഷൗക്കത്തലിയെ മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്‌ത്‌ മാഹി സബ് ജയിലിലേക്കയച്ചു.

മാഹി സർക്കിൾ ഇൻസ്പെക്ട‌ർ ആർ ഷൺമുഖം പള്ളൂർ എസ് എച്ച് ഒ സി വി റെനിൽ കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ് ഐ മാരായ കിഷോർ കുമാർ, സരോഷ് കുമാർ, എ എസ് ഐ - സി വി ശ്രീജേഷ്, മഹേഷ്, സ്പെഷ്യൽ ഗ്രേഡ് വനിത എസ് ഐ ബീന പാറമ്മേൽ, ഡ്രൈവർ ശ്രീദേവ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ