വിദ്യാഭ്യാസച്ചെലവിന് അപേക്ഷിക്കാം

മയ്യഴി : തൊഴിൽരഹിതരും വരുമാന നികുതി പരിധിയിൽ വരാത്തവരുമായ വിമുക്ത ഭടന്മാരുടെ മക്കളുടെ ട്യൂഷൻ ഫീസ്, പുസ്തകം, യൂണിഫോം എന്നീ വിദ്യാഭ്യാസച്ചെലവുകൾ ക്കുള്ള റീഇമ്പേഴ്‌സ്മെന്റിനായി പുതുച്ചേരി സൈനിക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം മാഹി ജണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ നിന്ന് ലഭിക്കും. പുതുച്ചേരി സൈനികക്ഷേമ വകുപ്പിൻ്റെ വെബ്സൈറ്റായ https:// sainik.py.gov.in നിന്ന് ഡൗൺ ലോഡു ചെയ്തും ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷ അസ്സൽ രസീതുകൾ സഹിതം ആഗസ്ത് 16നകം പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിൽ ലഭിക്കണം.

വളരെ പുതിയ വളരെ പഴയ