മാഹി :ചുമട്ട് തൊഴിലാളികളെ സാരമായി ബാധിക്കുന്ന ചുമട്ടു തൊഴിൽ നിയമം പുതുച്ചേരി സർക്കാർ പിൻവലിക്കണമെന്ന് ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു മാഹി മുൻസിപ്പാൽ ഏരിയ വാർഷിക ജനറൽബോഡി യോഗം പുതുച്ചേരി സർക്കാറിനോട് ആവശ്യപ്പെട്ടു. ജനറൽബോഡി സിഐടിയു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
ടി സി എച്ച് വിജയൻ അധ്യക്ഷത വഹിച്ചു.
വടക്കൻ ജനാർദ്ദനൻ, എ രമേശ് ബാബു, ടി സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട്, കെ പി നൗഷാദ് എന്നിവർ സംസാരിച്ചു. വി ജയബാലു സ്വാഗതവും പി പി മനോഷ് കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ പ്രസിഡന്റ് ടി സി എച്ച് വിജയൻ,വൈസ് പ്രസിഡണ്ടുമാർ ടി സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട്,
സെക്രട്ടറി വി ജയബാലു,
ജോയിൻറ് സെക്രട്ടറിമാർ കെ കെ ദാമോദരൻ, എൻ പി മഹേഷ് ബാബു.
ഖജാൻജി പി പി മനോഷ്കുമാർ.