മാഹി : മാഹിയിൽ നിന്നു ഗവ: ക്വാട്ടയിൽ ഹജ്ജിനു പോകുന്ന ഹാജിമാർ കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പിലേക്ക് പുറപ്പെട്ടു.മാഹി എം എൽ എ രമേശ് പറമ്പത്ത് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ഹജ്ജ് കമ്മിറ്റി മെമ്പറും സമസ്ത മുശാവറ അംഗവുമായ ടി.എസ് ഇബ്രാഹിം കുട്ടി മുസല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വഖഫ് ബോർഡ് മെമ്പർ പി അബ്ദുറഹ്മാൻ, കോർഡിനേറ്റർ ടി കെ വസിം, കെ.ഇ മമ്മു, എ വി യുസുഫ്, എ.വി ഇസ്മായിൽ അൽതാഫ് പാറാൽ താഹിർ,ഏ.വി അൻസാർ, അൻസീർ പള്ളിയത്ത് എന്നിവർ പങ്കെടുത്തു..