മയ്യഴിയുടെ കഥാകൃത്ത് എം.രാഘവനെ ആദരിച്ചു

മയ്യഴി: ആധുനിക കാലത്തെ വേറിട്ട സ്വരമായ പ്രശസ്ത കഥാകൃത്ത് എം.രാഘവനെ സഹൃദയ സാംസ്കാരിക വേദി ന്യൂമാഹി ആദരിച്ചു.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട എഴുത്തു ജീവിതത്തിൽ നിന്നും തെരഞ്ഞെടുത്ത രചനകളുടെ സമഗ്ര സഞ്ചയമാണ് ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച എം.രാഘവൻ്റെ – കഥ എന്ന ചെറുകഥാ സമാഹാരം.
എം.രാഘവൻ്റെ ഭാരതിയാർ റോഡിലെ വീട്ടിലെത്തിയാണ് സഹൃദയ പ്രവർത്തകർ ആദരവ് നൽകിയത്. സെക്രട്ടറി എം.എ. കൃഷ്ണൻ എം.രാഘവന് ആദരവ് സമർപ്പിച്ചു. സി.കെ. രാജലക്ഷ്മി, സോമൻ മാഹി, ഒ.വി.സുബാഷ്, ഷാജി കൊള്ളുമ്മൽ എന്നിവരും എം.രാഘവൻ്റെ ഭാര്യ കെ.കെ. അംബുജാക്ഷിയും ചടങ്ങിൽ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ