മയ്യഴി :തലശേരി-മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്‌നൽ കവല യിൽ തുടർച്ചയായി ഉണ്ടാവുന്ന അപകടങ്ങൾ കണക്കിലെടുത്ത് എത്രയും വേഗം അടിപ്പാത നിർമിക്കണമെന്ന് മാഹി ഗവ. ഹൗസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ആവശ്യം. പാതിവഴിയിലായ സർവീസ് റോഡ് പ്രവൃത്തി പൂർത്തിയാക്കണമന്നും സിഗ്നലിൽ അപകടങ്ങൾ തടയാൻ നടപടികൾ ഉണ്ടാവണമെന്നും നിർദ്ദേശം ഉയർന്നു. അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ വിളിച്ച യോഗത്തിലാണ് സിഗ്നൽ കവലയിലെ അപകടങ്ങളും മരണവും ചർച്ചയായത് സർവീസ് റോഡുകളിലെ വളവുകളിൽ റോഡ് വീതി കൂട്ടി വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമുണ്ടാക്കണം സിഗ്നൽ കവലയിലടക്കം വൈദ്യുതി വിളക്കുകൾ സ്ഥാപിക്കണം സിഗ്നൽ അടുത്തുണ്ടെന്നും വേഗത കുറച്ചു പോകണമെന്നും100 മീറ്ററിന് മുമ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം എന്നും യോഗം ആവശ്യപ്പെട്ടു .
രമേശ് പറമ്പത്ത് എംഎൽഎ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പോലീസ് സൂപ്രണ്ട് വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു