മാഹി : വായിക്കുന്നത് ജീവന് ഔഷധമെന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി. ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത് വായനവാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന അധ്യാപിക പി സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. ജയിംസ് സി ജോസഫ്, എം ഷൈനി, എ വി സിന്ധു, ടി സജിത, ധർമ്മിക സുനിൽ എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് സജീവൻ, കെ കെ സുജ, കെ ഷിജിന എന്നിവർ നേതൃത്വം നൽകി.