മാഹി റെയിൽവേ സ്റ്റേഷന് സമീപം തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ പ്ര തിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോയും വിഡിയോയും പുറത്തുവിട്ട് പൊലീസ്.
ഇക്കഴിഞ്ഞ മാർച്ച് 25നാണ് തമിഴ്നാട് അരിയലൂർ സ്വദേശി സുധാകരൻ കൊ ല്ലപ്പെട്ടത്. തലക്കടിയേറ്റ് അതിക്രൂരമായി കൊല്ലപ്പെട്ട നിലയിലായിരുന്നു സുധാക രന്റെ മൃതദേഹം റെയിൽവേ സ്റ്റേഷൻ പ രിസരത്ത് കണ്ടെത്തിയത്.
ചോമ്പാല പൊലീസ് ആദ്യഘട്ടം അന്വേ ഷണം നടത്തിയ കേസ് നിലവിൽ വടക ര ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡാണ് അന്വേഷിക്കുന്നത്. മരണ ത്തിന് തൊട്ടുമുമ്പ് സുധാകരനൊപ്പമു ണ്ടായിരുന്ന ആളുടെ വിഡിയോയും ചിത്രവുമാണ് പുറത്തുവിട്ടത്.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട യിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽനിന്നാ ണ് കൂടെയുണ്ടായിരുന്ന ആളുടെ ദൃശ്യ ങ്ങൾ പൊലീസിന് ലഭിച്ചത്. നേരത്തെ യും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നെങ്കിലും വിഡിയോ ദൃ ശ്യങ്ങൾ ആദ്യമായാണ് പുറത്തുവിടുന്നത്.
സുധാകരൻ്റെ മരണത്തിന് പിന്നാലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ത്രീയും കൊല ചെയ്യപ്പെട്ടിരുന്നു. ഈ കേസിലും പ്രതികളെ കണ്ടെത്താൻ കഴി ഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്.