തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ കിട്ടിയ അധിക വേതനം അഗതിമന്ദിരത്തിന് സംഭാവനയായി നല്കി മാഹിയിലെ ബൂത്ത് ലെവൽ ഓഫീസർമാർ മാതൃകയായി

മാഹി: ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാഹിയിലെ വീടുകൾ തോറും കയറിയിറങ്ങി വോട്ടേഴ്‌സ്
ഇൻഫർമേഷൻ സ്ലിപ് വിതരണം ചെയ്തതിനു പ്രതിഫലമായി കിട്ടിയ തുക കോളയാടുള്ള ദൈവദാനം സെന്ററിന് കൈമാറി സമൂഹത്തിനു മാതൃകയായി ബൂത്ത്‌ ലെവൽ ഓഫീസർമാർ.

വീടുകൾ തോറും കയറിയിറങ്ങിയതിന് പ്രതിഫലമായി കിട്ടിയ തുക ഏതെങ്കിലും കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കണമെന്ന ആശയത്തിനൊടുവിൽ അർഹതപ്പെട്ട കൈകളിൽ എത്തണമെന്ന തീരുമാനമാണ് കോളയാടുള്ള ദൈവദാൻ അഗതി മന്ദിരത്തിലേക്ക് കാരുണ്യ ഹസ്തമായി മാഹി ബി എൽ ഒ മാരെ എത്തിച്ചത്

ബി എൽ ഓ മാരായ സുസ്മിത പികെ, കൃപേഷ് കെ വി,വിജില എം സി ,
ജയപ്രകാശൻ കെ പി ,സന്ദീപ് ബി എന്നിവർ കോളയാടെ അഗതി മന്ദിരത്തിലെത്തി ഇൻചാർജ് സിസ്റ്റർ ജെമിക്ക് തുക കൈമാറി

വളരെ പുതിയ വളരെ പഴയ