മാഹി: പ്രകൃതി സംരക്ഷണത്തിനായി സ്വജീവിതം സമർപ്പിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ മാഹിയിലെ മഞ്ചക്കൽ പദ്‌മനാഭന്റെ നിര്യാണത്തിൽ മാഹി പ്രകൃതി സംരക്ഷണ സമിതി അനുശോചിച്ചു.
മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ ന്യൂസ് ക്ലബ്ബ് മാഹി ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ സി.കെ. രാജലക്ഷി അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ്റ് പള്ളിയൻ പ്രമോദ്, അങ്ങാടിപ്പുറത്ത് അശോകൻ, സി.കെ.അനുരാജ്, രാജേഷ് പനങ്ങാട്ടിൽ, അനൂപ് മഞ്ചക്കൽ എന്നിവർ പ്രസംഗിച്ചു.