പുതുച്ചേരി സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മാഹിക്കു ചരിത്ര വിജയം.

മാഹി: പുതുച്ചേരിയിൽ വെച്ച് നടന്ന സംസ്ഥാന ചാംമ്പ്യൻഷിപ്പിൽ മാഹിക്കു ചരിത്ര വിജയം. ജൂനിയർ സീനിയർ വിഭാഗം ആൺകുട്ടികളുടെ വിഭാഗത്തിൽ
മാഹി ആധികാരിക വിജയം നേടി. സീനിയർ വിഭാഗം ആറാംതവണയും ജൂനിയർ വിഭാഗം 4തവണയുമാണ് കപ്പ് ഉയർത്തുന്നത്.ഫൈനൽ മത്സരത്തിൽ എതിരാളികൾക്ക് ഒരു ഗോളിനവസരം കൂടി നൽകാതെയാണ് സീനിയർ വിഭാഗം വിജയിച്ചത്.
ചീഫ് കോച്ച് പി.ആർ സലീം. അസ്സിറ്റന്റ് കോച്ച് ശരൺ മോഹൻ. മാനേജർമാരായ മുഹമ്മദ്‌ ഷഹീർ, കെ.പി ഷാജി എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.

വളരെ പുതിയ വളരെ പഴയ