തീവണ്ടി തട്ടി മരിച്ചയാളുടെ മൃതദേഹം എൻജിനിൽ കുടുങ്ങി. മാഹിയിൽ തീവണ്ടി നിർത്തിയിട്ടു

മയ്യഴി: തീവണ്ടിക്ക് തട്ടി മരിച്ചയാളുടെ മൃതദേഹം തീവണ്ടി എൻജിനിൽ കുടുങ്ങിയതിനെ തുടർന്ന് വണ്ടി അര മണിക്കൂറിലേറെ മാഹി റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടു. മരിച്ചയാളുടെ മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരുന്നു.

വ്യാഴാഴ്ച പകൽ 3.25 ഓടെയാണ് സംഭവം. കണ്ണൂർ എറണാകുളം ഇൻ്റർസിറ്റിയുടെ എൻജിനിലാണ് മൃതദേഹം കുടുങ്ങിയത്. തലശ്ശേരിക്കും മാഹിക്കുമിടയിൽ പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപത്ത് നിന്നാണ് ഒരാളെ വണ്ടിക്ക് തട്ടിയത്. പോലീസ് എത്താൻ വൈകിയത് കാരണമാണ് തീവണ്ടി കൂടുതൽ സമയം നിർത്തിയിടേണ്ടി വന്നത്. മാഹി അഗ്നി രക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തേക്കെടുത്തത്. മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ