മടപ്പള്ളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മടപ്പള്ളിയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യപ്പെട്ട് കർമ്മ സമിതി ദേശീയപാത ഉപരോധിക്കുന്നു. തിങ്കളാഴ്ച്ചയാണ് കർമ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കുന്നത്.അടിപ്പാത വിഷയത്തിൽ സമിതി രണ്ടരവർഷമായി സമരപാതയിലാണെങ്കിലും അനുകൂലനിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് ദേശീയപാത ഉപരോധം ഉൾപ്പെടെയുളള സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് നാലുമണിക്കാണ് സമരം.