പരിമഠം : മഡോളിൽ മാപ്പിള എൽ.പി.സ്കൂൾ വാർഷികവും സർവ്വീസിൽ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക ഇ.ശ്രീവല്ലി ടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനവും ഫെബ്രുവരി പത്താം തിയതി ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ നടക്കും. പ്രശസ്ത പിന്നണി ഗായകൻ തലശ്ശേരിപ്പാട്ടുകാരൻ
എം. മുസ്തഫ രാവിലെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.
ഉച്ചതിരിഞ്ഞു നടക്കുന്ന യാത്രയയപ്പു സമ്മേളനം ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്യും. തലശ്ശേരി സൗത്ത് ഏ.ഇ. ഒ. സുജാത മുഖ്യാതിഥിയാവും. സ്കൂളിനു വേണ്ടി പുന്നോൽ തണൽ ഫൗണ്ടേഷൻ നിർമ്മിച്ചു നല്കുന്ന സ്മാർട്ട് ക്ലാസ്സു റൂമിൻ്റെ ഉദ്ഘാടനം ചടങ്ങിൽ തണൽ വൈസ് പ്രസിഡണ്ട് പി.വി. ഹംസ നിർവ്വഹിക്കും.
തുടർന്നു വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും