മയ്യഴിപ്പുഴയോരത്തെ മൂന്ന് തീരദേശറോഡുകളുടെ ഉദ്ഘാടനം ഇന്ന്.

ചൊക്ലി: പ്രവൃത്തി പൂർത്തീകരിച്ച മയ്യഴിപ്പുഴയോരത്തെ മൂന്ന് തീരദേശ റോഡുകളുടെ ഉദ്ഘാടനം ശനിയാഴ്ച 11ന് മോന്താലിൽ നടക്കും. സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളിലെ 25 അസംബ്ലിമണ്ഡലങ്ങളിലായി 44 റോഡുകളുടെ പ്രവൃത്തിയുടെ ഉദ്ഘാടനം മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനിലൂടെയാണ് നിർവഹിക്കുക.പ്രാദേശിക ഉദ്ഘാടനം കെ.പി.മോഹനൻ എം.എൽ.എ. നിർവഹിക്കും. സ്പീക്കറുടെ മണ്ഡലം പ്രതിനിധി എം.സി.പവിത്രൻ മുഖ്യാതിഥിയാവും. പാനൂർ നഗരസഭാ വൈസ് ചെയർമാൻ പ്രീതാ അശോക് അധ്യക്ഷതവഹിക്കും.

തലശ്ശേരി മണ്ഡലത്തിലെ ഒളവിലം പാത്തിക്കൽ-മോന്താൽ റോഡിന്റെ ഒന്നാംഘട്ടം, രാമകൃഷ്ണ സ്കൂൾ – നടക്കൽ കളത്തിൽ മുക്ക് – നടക്കൽപാലം റോഡ്, കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂർ നഗരസഭയിലെ മോന്താൽ പാലം – പടന്നക്കര റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നടക്കുക.

വളരെ പുതിയ വളരെ പഴയ