മയ്യഴി : മാഹി സെയ്ന്റ് തെരേസാ തീർഥാടനകേന്ദ്രത്തിന് ബസിലിക്ക പദവി ലഭിച്ചതിന്റെ പ്രഖ്യാപനവും സമർപ്പണവും നടക്കുന്നതിന്റെ ആഘോഷപരിപാടികൾ വെള്ളിയാഴ്ച തുടങ്ങും.ഉച്ചയ്ക്ക് 12-ന് കോഴിക്കോട് രൂപതാമെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിക്കും. വൈകീട്ട് അഞ്ചിന് ബിഷപ്പിന്റെ കാർമികത്വത്തിൽ ദിവ്യബലി. 24-ന് പകൽ മൂന്നിന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാർമികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ശേഷം മാഹി ബസിലിക്കയുടെ പ്രഖ്യാപനവും സമർപ്പണവും കോഴിക്കോട് രൂപതാമെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി ഉദ്ഘാടനംചെയ്യും. സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ മുഖ്യ പ്രഭാഷണം നടത്തും. 25-ന് സമാപന ദിവസം വൈകീട്ട് നാലിന് കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി.