മാഹി :പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്ക്കൂൾ വാർഷിക കായിക മേള സംഘടിപ്പിച്ചുസ്കൂളിൽ നിന്ന് ബാൻഡ് മേളത്തിന്റെ അകമ്പടി യോടെ ഘോഷയാത്രയായി വിദ്യാർത്ഥികൾ മാഹി മൈതാനത്ത് എത്തിച്ചേർന്നു.
മുൻ നഗരസഭ വൈസ് ചെയർമാനും സ്കൂളിന്റെ പ്രസിഡണ്ടുമായ ശ്രീ പി.പി. വിനോദ് പതാക ഉയർത്തി കായിക മേള ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ. അജിത് കുമാർ മാസ്റ്റർ ഹെഡ് മിസ്ട്രസ് ഭാനുമതി ടീച്ചർ സെക്രട്ടറി വൽസലൻ പി.ടി.എ പ്രസിഡണ്ട് പി.വി. പ്രജിത്ത് എന്നിവർ നേതൃത്വം നൽകി. 200 ഓളം വിദ്യാർഥികൾ കായിക മേളയിൽ മാറ്റുരച്ചു വൈകുനേരം 5 മണിയോടുകൂടി കായിക മേള അവസാനിച്ചു
#tag:
Mahe