നികുതിയും പിഴയും ഈടാക്കി മാഹിയിൽനിന്നുള്ള മദ്യക്കടത്ത് നിയമവിധേയമാക്കാൻ ശുപാർശ

മാഹി :പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നത് ഉയർന്ന പിഴ ഈടാക്കി നിയമവിധേയമാക്കാനാണ് ശുപാർശ. കടത്തിക്കൊണ്ടു വരുന്ന മദ്യത്തിന്റെ നികുതി കേരളത്തിലേതിന് തുല്യമായി കണക്കാക്കും. ഒപ്പം നിശ്ചിത ശതമാനം പിഴയും ഈടാക്കി വിട്ടയക്കാമെന്നാണ് നിർദേശം.

ചുരുക്കിപ്പറഞാൽ മദ്യക്കടത്തുകാർക്ക് ധൈര്യസമേതം കടത്താം പിടിക്കപ്പെട്ടാൽ കേരളത്തിലേതിന് തുല്യമായ നികുതിയടച്ച് ചെറിയൊരു പിഴയുമടച്ചാൽ കേസില്ലാതെ, വാങ്ങിയ മദ്യം നഷ്ട‌പ്പെടാതെ ഊരിപ്പോരാം.
ചെക്കിംഗിൽ പിടി കൊടുക്കാതെ പോയാൽ വൻ ലാഭവും കൊയ്യാം.

നിലവിൽ മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റം.കേരളത്തിൽ മദ്യത്തിന്റെ വിൽപ്പന നികുതി മാത്രം 251 ശതമാനമാണ്.വെയർഹൗസ് മാർജിൻ തുടങ്ങിയവയും വരും.

എക്സൈസ് വകുപ്പിൻ്റെ നവീകരണം സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ.ശുപാർശകൾ സർക്കാർ അതേപടി സ്വീകരിക്കണമെന്നില്ല

മാഹിയിൽ എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി എന്നിവയാണ് ഈടാക്കുന്നത്.

*മറ്റു ശുപാർശകൾ*

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാനുള്ള അധികാരം എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. റെയ്ഞ്ച്, സർക്കിൾ ഓഫീസുകളിൽ ലോക്കപ്പ് സൗകര്യം ഒരുക്കണം.

കുറ്റവാളികളുടെ ഫോൺവിവരങ്ങൾ ലഭ്യമാക്കാൻ നടപടിവേണം. എക്സൈസിലും മിനിസ്റ്റീരിയൽ വിഭാഗം
രൂപവത്കരിക്കണം.

രണ്ടാഴ്ചയിലൊരിക്കൽ കള്ളുഷാപ്പുകൾ നേരിട്ടെത്തി പരിശോധിക്കണം.

എല്ലാ പ്രധാന ചെക്പോസ്റ്റുകളിലും വെഹിക്കിൾ സ്കാനറുകൾ സ്ഥാപിക്കണം. ബാരിക്കേഡ്, സി.സി.ടി.വി. എന്നിവ സ്ഥാപിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യമുയർത്തണം

വളരെ പുതിയ വളരെ പഴയ