3000 ലിറ്റർ മാഹി ഡീസൽ പിടികൂടി.

കൊയിലാണ്ടി : മാഹിയിൽനിന്നും കടത്തിക്കൊണ്ടുവരുകയായിരുന്ന 3000 ലിറ്റർ ഡീസൽ കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്‌സ്‌മെന്റ് സംഘം പേരാമ്പ്രയിൽനിന്ന് പിടികൂടി. മാഹിയിൽനിന്നും ടാങ്കറിലാക്കി താമരശ്ശേരി ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. നികുതിയും പിഴയുമടക്കം 3,03,760 രൂപ ഈടാക്കി.

ജി.എസ്.ടി. ജോയന്റ് കമ്മിഷണർ ടി.എ. അശോകൻ, ഡെപ്യുട്ടി കമ്മിഷണർ വി.പി. രമേശൻ എന്നിവരുടെ നിർദേശപ്രകാരം കൊയിലാണ്ടി എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ജി.വി. പ്രമോദ്, ഇ.കെ. ശിവദാസൻ, ഇ. ബിജു, കെ.പി. രാജേഷ്, സി. ബിനു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ