മാഹി – ചൊക്ലി പി ഡബ്ലിയു റോഡിൽ പെരിങ്ങാടി പോസ്റ്റ് മുതൽ സ്പിന്നിങ്ങ് മിൽ റോഡ് തുടക്കം വരേയുള്ള ഭാഗം റോഡിന്റെ ഇരു ഭാഗത്തും പുല്ല് കയറി കാൽ നടയാത്രികർക്ക് ഏറെ പ്രയാസം നേരിടുന്നു റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓവുകൾ അടഞ്ഞത് കാരണം റോഡിലുടെ മഴയത്ത് വെള്ളംഒഴുകുന്നത് റോഡ് തകരാനും കാരണമാണ്. ഈ പ്രശ്നത്തിൽ അടിയന്തിരമായി അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഈ വിഷയം നിരവധി തവണ അറിയിച്ചെങ്കിലും ചെയ്യാം എന്ന മറുപടിയിൽ നടപടി ഒതുക്കുന്നു.