മാഹി മേഖല പ്രൈമറി അധ്യാപക സ്ഥലം മാറ്റത്തിൽ അട്ടിമറി നടന്നെന്ന് ആരോപണം

ചാലക്കര: മാഹി മേഖല പ്രൈമറി അധ്യാപക സ്ഥലം മാറ്റത്തിൽ സ്ഥലമാറ്റത്തിൽ വൻ അട്ടിമറി നടന്നതായി ആരോപണം.
പുതുച്ചേരി സംസ്ഥനതലത്തിൽ നടന്ന സ്ഥലമാറ്റത്തിൽ പുതുച്ചേരി, കാരയ്ക്കൽ, യാനം പ്രദേശങ്ങളിൽ സ്ഥലം മാറ്റം നടന്നുവെങ്കിലും മാഹിയിൽ സ്ഥലം മാറ്റത്തിൽ അട്ടിമറിയാണ് നടന്നത്.

രൂക്ഷമായ പ്രൈമറി അധ്യാപകക്ഷാമത്തിനു പുറമേ പ്രധാന അധ്യാപകരും പല സ്കൂളുകളിൽ ഇല്ല.
സ്ഥലം മാറ്റം നടന്ന ശേഷം പ്രധാന അധ്യാപകരില്ലാത്ത സ്കൂളുകളിലേക്ക് നിലവിലെ മുതിർന്ന അധ്യാപകരെ സ്ഥലം മാറ്റി പ്രധാന അധ്യാപകരുടെ ചുമതല നൽകുകയുണ്ടായി.

എന്നാൽ കൃത്യമായ മാനദണ്ഡമില്ലാതെ ചിലയിടങ്ങളിൽ സീനിയോറിറ്റിയനുസരിച്ചും, മറ്റിടങ്ങളിൽ അല്ലാതെയുമാണ് നിയമിച്ചതെന്നും ആക്ഷേപമുണ്ട്.

പ്രൈമറി വിഭാഗത്തിൽ പ്രധാന അധ്യാപകൻ ,സ്ഥിര അധ്യാപകൻ, എസ് എസ്. എ നിയമിച്ച അധ്യാപകൻ എന്നിവരെ ചേർത്ത് അഞ്ച് അധ്യാപകരെ വെച്ചാണ് സകൂൾ നിലവിൽ അധ്യാപനം നടത്തി പോകുന്നത്.പ്രധാന അധ്യാപകൻ്റെ താൽക്കാലിക ചുമതല വഹിക്കുന്ന അധ്യാപകൻ ക്ലാസിൽ പോകുന്നതിനും പുറമേയാണ് പ്രധാന അധ്യാപകൻ്റെ ചുമതലയും വഹിക്കേണ്ടത്.

പ്രൈമി പ്രൈമറി അധ്യാപകരുടെ സ്ഥലമാറ്റത്തിന് ശേഷം മാഹി മേഖലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്കൂളിൽ നാല് അധ്യാപകർ മാത്രം. നാല് അധ്യാപകരെ വച്ച് അധ്യായനം നടത്തികൊണ്ടു പോകുന്നത് വളരെ വിഷമകരവുമാണ്. മൂന്നാഴ്ചയ്ക്ക് മുകളിലായി ഒരു ക്ലാസ്സിൽ അധ്യാപകരില്ലാത്ത ഒരവസ്ഥയും. വിദ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന ഈ നടപടിക്കെതിരെ എസ്.എസ് .എ യുടെയും,വിദ്യാഭ്യാസവകുപ്പിൻ്റെയും മേൽഘടകത്തിലും പരാതി ഉന്നയിക്കാനാണ് രക്ഷിതാക്കളുടെ അടുത്ത നടപടി.

എന്നാൽ സ്ഥലം മാറ്റം ലഭിച്ച അധ്യാപികമാരിൽ ചിലർ പോയതും, ചിലർ പാേവാത്തതും വിദ്യാഭ്യാസ മേലധ്യക്ഷൻ്റെ ഉത്തരവിനെ പൂഴ്ത്തിവെച്ചതുമെല്ലാമാണ് കാരണമെന്നാണ് രക്ഷിതാക്കളുടെ അടക്കം പറച്ചിൽ. പ്രൈമറി തലത്തിൽ ഇത്രയും പ്രശ്നങ്ങൾ രൂക്ഷമായിട്ടും രക്ഷാകർതൃ സംഘടനകളോ, അധ്യാപക സംഘടനകളോ ഇതിൽ പ്രതിഷേധിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് പൊതുജന സംസാരം.

വളരെ പുതിയ വളരെ പഴയ