മയ്യഴി നഗരസഭ സ്വയം തൊഴിൽ വായ്പ; അപേക്ഷ ക്ഷണിച്ചു

മാഹി: മാഹി മേഖലയി ലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും നേഷണൽ അർബൻ ലൈവിലിഹുഡ് മിഷൻ [ എൻ യു എൽ എം ] സ്കീം പ്രകാരം സ്വയം തൊഴിൽ കണ്ടെത്താനുള്ള വ്യക്തിഗത വായ്പ്പുകൾക്കും. സ്വയം സഹായ സംഘങ്ങൾക്ക് ഗ്രൂപ്പ് വായ്പകൾക്കുമുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

താൽപര്യമുള്ള അപേക്ഷകർ മൂന്ന് ലക്ഷം രൂപയിൽ കവിയാതെയുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കി അപേക്ഷാ ഫോറം മയ്യഴി നഗര സഭ കാര്യാലയത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ കൾ സംപ്തംബർ 29 നകം ആധാർ കാർഡിന്റെ കോപ്പി, ഫോട്ടോ എന്നിവ സഹിതം സമർപ്പിക്കേണ്ടതാണന്നും മാഹി നഗരസഭ കമ്മീഷണർ എസ്.ഭാസ്കരൻ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ