ന്യൂമാഹി: ന്യൂമാഹി എം.എം.അലൂമ് നി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ ഞായറാഴ്ച രാവിലെ 10 മുതൽ 2.30 വരെ ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടക്കും. പൂക്കള മത്സരം, കരോക്കെ ഗാനമേള, അഡ്വ.ദിനേശിൻ്റെ മോട്ടിവേഷൻ ക്ലാസ്, ഓണസദ്യ എന്നിവയുണ്ടാവും. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങൾക്ക് വേണ്ടി നടത്തുന്ന പൂക്കള മത്സരത്തിൽ വ്യക്തികൾക്കും വീടുകൾക്കും സംഘടനകൾക്കും സംസ്കാരിക സ്ഥാപനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് യഥാക്രമം 10,000 രൂപ, 5000 രൂപ, 2000 രൂപ വീതം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ലഭിക്കും. വിശദ വിവരങ്ങൾക്കും റജിസ്ട്രേഷനും ഫോൺ: 9946754528, 8606214674