എസ്എസ്എൽസി 2022-2023 ബാച്ചിൽ A+ മാനദണ്ഡമില്ലാതെ, വിജയിച്ച എല്ലാ കുട്ടികൾക്കും പ്രോത്സാഹനവും, പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ന്യൂറോനെറ്റ് പുരസ്കാര 2023 രണ്ടാം ഘട്ടം മാഹി ന്യൂറോനെറ്റിൽ വെച്ച് നടന്ന ചടങ്ങ് മയ്യഴി വിദ്യാഭ്യാസ മേധാവി ഉത്തമരാജ് മാഹി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസിയിലും, ഹയർ സെക്കൻഡറി സയൻസ് വിഭാഗത്തിലും നൂറു ശതമാനം വിജയം ന്യൂറോനെറ്റ് കരസ്ഥമാക്കി, ന്യൂറോനെറ്റിൽ പഠിച്ച 51% പരം വിദ്യാർഥികൾക്ക് A+ , 9A+ കളോട് കൂടിയ വിജയം കരസ്ഥമാക്കിയത് വിദ്യാർഥികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളെയും കൂട്ടായ പരിശ്രമത്തോടു കൂടിയാണ്.
പ്രജിത്ത് പി വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാഹി സർക്കിൾ ഇൻസ്പെക്റ്റർ മനോജ്, ബിജു പച്ചിരിയൻ എന്നിവർ ആശംസകൾ അറിയിച്ചു.
ന്യൂറോനെറ്റ് അക്കാദമിക്ക് കോ ഓർഡിനേറ്റർ ലജിന വിനീത് സ്വാഗതവും, നിധിന സനൽ നന്ദിയും അറിയിച്ചു.