ഒമ്പത് വർഷം മുമ്പ് കുളത്തിൽ കാണാതായ സ്വർണ്ണമോതിരം തിരികെ കിട്ടി

മാഹി : റെയിൽവേ സ്റ്റേഷൻ റോഡിൽ ആനവാതുക്കൽ ക്ഷേത്രത്തിന് സമീപം തേജ് വെല്ലിലെ ജ്യോതിഷിന്റെ ഒരു പവൻ തൂക്കം വരുന്ന വിവാഹ മോതിരമാണ് ഒമ്പത് വർഷം മുമ്പ് പുത്തലത്തെ കുളത്തിൽ കുളിക്കുന്നതിനിടയിൽ കളഞ്ഞ് പോയത്.

ഇന്ന് പുത്തലം ബ്രദേർസ് കുളം വൃത്തിയാക്കുന്നതിനിടെയാണ് മോതിരം ലഭിച്ചത്.മോതിരത്തിൽ ജ്യോതിഷിന്റെ പത്നി ലതീഷ്മയുടെ പേര് കൊത്തിവെച്ചതിനാൽ മോതിരത്തിന്റെ ഉടമയെ തിരിച്ചറിയാൻ എളുപ്പമായി.

പുത്തലം ബ്രദേർസിന്റെ മെമ്പർമാർ മോതിരം ഉടമയായ ജ്യോതിഷിനെ ഏല്പിച്ചു.

വളരെ പുതിയ വളരെ പഴയ