ഒഞ്ചിയം : ജില്ലാ റൂറല്‍ പോലീസ് പരിധിയില്‍ മൂന്ന് ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പാസിങ്ങ് പരേഡില്‍ കെ.കെ.രമ എം.എല്‍.എ.സലൃൂട്ട് സ്വീകരിച്ചു. കുഞ്ഞിപ്പളളി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മടപ്പളളി ഹയര്‍സെക്കണ്ടറി ഗേള്‍സ് സ്കൂള്‍ , കെ.കെ.എം.ജി.വി.എച്ഛ് .എസ്സ് .ഓര്‍ക്കാട്ടേരി , അഴിയൂര്‍ ഹയര്‍സെക്കണ്ടറി എന്നീ സ്കൂളുകളിലെ നൂറ്റിഅമ്പതോളം കേഡറ്റുകള്‍ പരേഡില്‍ പങ്കെടുത്തു . ജില്ലാ പ്രോഗ്രാം ഓഫീസര്‍ സതീശന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു . അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ , ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തന്‍ പുരയില്‍ ,ടി.റീന ,കെ.സജിത , വി.ഏം ഷൈനി , അനിഷ്ക , എം.ശിവനന്ദ ,കമ്മൃൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .