മാഹി മേഖല പ്ലസ് വൺ അപേക്ഷ 12 മുതൽ

മാഹി : മയ്യഴി മേഖല സർക്കാർ വിദ്യാലയങ്ങളിലെ പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ 12-ാം തിയ്യതി തിങ്കളാഴ്ച മുതൽ 16 വെള്ളിയാഴ്ച വരെ മയ്യഴി നിവാസികളായ വിദ്യാർത്ഥികൾക്ക് സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് സൈറ്റ് ഓപ്പൺ ആവുന്നതോടെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഒഴിവ് വരുന്ന സീറ്റിലേക്ക് ജൂൺ പത്തൊമ്പത് മുതൽ ജൂൺ 21 വരെ കേരളീയ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. www.ceomahe.edu.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടതെന്ന് മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ