Skip to content
Menu

യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു.

യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 8 തിങ്കളാഴ്ച മുതല്‍, ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി .2024 ഏപ്രില്‍ 15 തിങ്കളാഴ്ച ജോലി പുനരാരംഭിക്കുകയും ചെയ്യും.

ശനിയും ഞായറും യുഎഇയില്‍ ഔദ്യോഗിക വാരാന്ത്യ ദിനങ്ങളായതിനാല്‍, ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ ഇടവേള ലഭിക്കും.

ചന്ദ്രന്റെ ദര്‍ശനം പരിഗണിക്കാതെ തന്നെ, അവധി ഔദ്യോഗികമായി ഏപ്രില്‍ 8 ന് ആരംഭിക്കും. ഇസ്ലാമിക കലണ്ടര്‍ പ്രകാരം, ചന്ദ്രനെ കാണുന്നത് അനുസരിച്ച് റമദാന്‍ 29 അല്ലെങ്കില്‍ 30 ദിവസം നീണ്ടുനില്‍ക്കും. റമദാനിന് ശേഷമുള്ള ശവ്വാല്‍ മാസമാണ് ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്

മാഹി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..